01. ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍

ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍

നബി(സ) പ‌റ‌ഞ്ഞു: “തി‌ന്നു‌ക‌യോ കു‌ടി‌ക്കു‌ക‌യോ ആണെങ്കിൽ പറയുക:

بِسْمِ الله

(صححه الألباني في سنن الترمذي: ١٨٥٨)

അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുന്നു.

ബിസ്മില്ലാഹ്.

ആദ്യത്തില്‍ "ബിസ്മില്ലാഹ്" പറയാന്‍ മറന്നാല്‍ ഇപ്രകാരം പറയുക

بِسْمِ اللهِ في أَوَّلِهِ وَآخِـرِه

അല്ലാഹുവിന്‍റെ നാമം കൊണ്ട് ഇതിന്‍റെ തുടക്കവും ഇതിന്‍റെ അവസാനവും

ബിസ്മില്ലാഹി ഫി അവ്വലിഹി, വ ആഖിറിഹി

ഭ‌ക്ഷ‌ണ‌വും മ‌റ്റു വി‌ഭ‌വ‌ങ്ങ‌ളും ന‌മു‌ക്ക്‌ ഏ‌ത്‌ വ‌ഴി‌ക്ക്‌ ല‌ഭി‌ച്ചാ‌ലും അ‌തി‌ന്റെ യ‌ഥാർ‌ത്ഥ കാ‌ര‌ണ‌ക്കാ‌രൻ അ‌ല്ലാ‌ഹു‌വാ‌ണ്‌. കാ‌ര‌ണം, ഭ‌ക്ഷ‌ണ‌വും വ‌സ്‌‌ത്ര‌വും പാർ‌പ്പി‌ട‌വും മ‌റ്റെ‌ല്ലാ ആ‌സ്വാ‌ദ‌ന‌ങ്ങ‌ളും സം‌ഭ‌രി‌ക്കാ‌നു‌ള്ള ബു‌ദ്ധി‌യും ശ‌ക്തി‌യും ആ‌രോ‌ഗ്യ‌വും... നൽ‌കു‌ന്ന‌ത്‌ അ‌വ‌നാ‌ണ്‌. അ‌തു‌കൊ‌ണ്ട്‌ അ‌വ‌നോ‌ട്‌ ന‌ന്ദി‌കാ‌ണി‌ക്കാൻ നാം ബാ‌ധ്യ‌സ്ഥ‌രാ‌ണെ‌ന്ന കാ‌ര്യം പ്ര‌ത്യേ‌കം പ‌റ‌യേ‌ണ്ട‌തി‌ല്ല‌ല്ലോ. അ‌ല്ലാ‌ഹു പ‌റ‌യു‌ന്നു: 
“ആ‌കാ‌ശ‌ങ്ങ‌ളി‌ലു‌ള്ള‌തും ഭൂ‌മി‌യി‌ലു‌ള്ള‌തും അ‌വ‌ന്റെതാ‌കു‌ന്നു. എ‌പ്പോ‌ഴും നി‌ല‌നിൽ‌ക്കു‌ന്ന (മാ‌റ്റ‌ത്തി‌രു‌ത്ത‌ലി‌ല്ലാ‌ത്ത വേ‌ദ‌ഗ്ര‌ന്ഥ‌മു‌ള്ള ഏ‌ക) മ‌ത‌വും ആരാ‌ധ‌ന‌യും... അ‌വ‌ന്ന്‌ മാ‌ത്ര‌മാ‌കു‌ന്നു. എ‌ന്നി‌രി‌ക്കെ അ‌ല്ലാ‌ഹു അ‌ല്ലാ‌ത്ത‌വ‌രോ‌ടാ‌ണൊ (അ‌നു‌ഗ്ര‌ഹ‌ങ്ങൾ) നി‌ങ്ങൾ തേ‌ടു‌ന്ന ത്‌?! നി‌ങ്ങ‌ളിൽ എ‌ന്തൊ‌രു അ‌നു‌ഗ്ര‌ഹ‌മു‌ണ്ടെ‌ങ്കി‌ലും അ‌ത്‌ അ‌ല്ലാ‌ഹു‌വിൽ നി‌ന്ന്‌ ല‌ഭി‌ക്കു‌ന്ന‌താ‌കു‌ന്നു!”

 (ഖുർ‌ആൻ 16: 52, 53)

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന