02. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥനകളില്‍ ; 
കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം.

اَللهُمَّ إِنِّي أَعُوذُ بِكَ مِن عَذَابِ الْقَبْرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ.  اَللهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرِمِ

(البخاري:٨٣٢ ومسلم:٥٨٩ – اللفظ له)

അല്ലാഹുവേ! ഖബര്‍ ശിക്ഷയില്‍നിന്ന്  ഞാന്‍ നിന്നോട് രക്ഷതേടുന്നു. മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ജീവിതത്തിലേയും മരണത്തിലേയും (കഠിന)പരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. അല്ലാഹുവേ! പാപങ്ങളില്‍ നിന്നും കടബാധ്യതയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു

അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അ’ദാബില്‍ ക്വബരി, വ അഊദു ബിക മിന്‍ ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍, വ അഊദു ബിക മിന്‍ ഫിത്‌നതില്‍ മഹ്’യാ വല്‍ മമാത്തി. അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനല്‍ മഅ്സമി വല്‍ മഅ്റമി


Comments