03. റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

ഇതും ചെല്ലാവുന്നതാണ്

رَبَّنَا لَكَ الْحَمْدُ مِلْءَ السَّمـواتِ وَمِلْءَ الأَرْض ، وَما بَيْـنَهُمـا ، وَمِلْءَ ما شِئْـتَ مِنْ شَيءٍ بَعْـدْ . أَهـلَ الثَّـناءِ وَالمَجـدْ ، أََحَـقُّ ما قالَ العَبْـد ، وَكُلُّـنا لَكَ عَـبدْ . اللّهُـمَّ لا مانِعَ لِما أَعْطَـيْت ،  وَلا مُعْطِـيَ لِما مَنَـعْت ، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد

(مسلم:٤٧٧)

ഞങ്ങളുടെ റബ്ബേ! 'അതിപ്രതാപത്തിനും എല്ലാ സ്തുതികീര്‍ത്തനങ്ങള്‍ക്കും  അര്‍ഹനായവനേ! ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലാറ്റിലും നിറയുന്ന അത്രയും സ്തുതിയും നന്ദിയും നിനക്കാണ്!...' ഇതാണ് ഒരു അടിമ ഉച്ചരിക്കുന്ന വചനങ്ങളില്‍ ഏറ്റവും അർഹമായത്! ‘നിന്റെടുക്കൽ ഞങ്ങള്‍ എല്ലാവരും വെറും അടിമകള്‍ മാത്രം.' അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും  കഴിയില്ല; നീ തടയുന്നത് തരുവാനും ആര്‍ക്കും  കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും (ശുപാര്‍ശാധികാരവും) ആര്‍ക്കും  ഉപയോഗപ്പെടില്ല. എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും ശുപാര്‍ശാധികാരവുമെല്ലാം!"

റബ്ബനാ ലകല്‍ഹംദു മില്‍അ-സ്സമാവാത്തി വല്‍ അര്‍ള്വി, വ മില്‍അ മാ-ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദു. അഹ്’ല -സ്സനാഇ വല്‍-മജ്‌ദി , അഹഖ്ഖു മാ ഖാലല്‍ അബ്ദു, വ കുല്ലുനാ ലക അബ്ദുന്‍.  അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്ത്വയ്ത, വലാ മുഅ്ത്വിയ ലിമാ മനഅ്ത , വലാ യന്‍ഫഉ ദല്‍-ജദ്ദി മിന്കല്‍ ജദ്ദു

 

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന