04. ഭക്ഷണം കഴിച്ചു കഴിഞ്ഞാലുള്ള പ്രാര്‍ത്ഥനകള്‍
ഭക്ഷണം കഴിച്ചു കഴിഞ്ഞാലുള്ള പ്രാര്‍ത്ഥനകള്‍
الْحَمْـدُ لِلهِ حَمْـداً كَثِـيراً طَيِّـباً مُبَـارَكاً فِيهِ، غَيْرَ مَكْفِيٍّ وَلَا مُوَدَّعٍ وَلَا مُسْتَغْـنىً عَنْـهُ رَبَّـنَا
(البخاري : ٥٤٥٨ وصححه الألباني في سنن أبي داود: ٣٨٤٩ - واللفظ له)
സ്തുത്യര്‍ഹമായതും എണ്ണമറ്റതും അതിവിശിഷ്‌ടമായതും അനുഗ്രഹീതമായതുമായ എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. ഞങ്ങള്‍ക്ക് മതിയാക്കാനാവാത്തതും, വിടപറയാനാവാത്തതും, ഒഴിച്ചുകൂടാനാവാത്തതുമായ നിലയിലുള്ള (ഈ ഭക്ഷണങ്ങളും മറ്റെല്ലാ ആസ്വാദനങ്ങളും നല്‍കിയതിനുള്ള) എല്ലാ സ്തുതിയും നന്ദിയും നിനക്ക് മാത്രമാണ് ഞങ്ങളുടെ റബ്ബേ!
അല്‍ഹംദു ലില്ലാഹി ഹംദന്‍ കസീറന്‍ ത്വയ്യിബന്‍ മുബാറക്കന്‍ ഫീഹി, ഗോയ്റ മക്ഫിയ്യി വ ലാ മുവദ്ദഇന്‍, വ ലാ മുസ്തഗ്നന്‍ അന്‍ഹു റബ്ബനാ.
അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു: “അല്ലാഹുവിന്റെ ഒരു അടിമ തിന്നുകയോ കുടിക്കുകയോ ചെയ്‌ത ശേഷം “അൽഹംദുലില്ലാഹ്” (എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്) എന്ന് (മുകളിലെ പ്രാർത്ഥനകൾ) ചൊല്ലിയാൽ ആ അടിമയെ അല്ലാഹു തൃപ്‌തിപ്പെടുന്നതാണ്” (മുസ്‌ലിം: 2734)
നബി(സ) മറ്റൊരിക്കൽ പറഞ്ഞു: “ഒരാൾ ഭക്ഷണം കഴിച്ച് ഇപ്രകാരം ചൊല്ലിയാൽ അയാളുടെ കഴിഞ്ഞുപോയ (ചെറു)പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്” (വൻപാപങ്ങൾ അല്ലാഹുവോട് പശ്‌ചാതാപിച്ചാലേ പൊറുക്കപ്പെടൂ.)
(അബൂദാവൂദ്: 4023 -അൽബാനി സ്വഹീഹാക്കിയത്)
ഇമാം ദഹബി യുടെ ‘അൽകബാഇർ’ എന്ന ഗ്രന്ഥത്തിൽ 70-ാം വൻപാപം: ‘അല്ലാഹുവോട് നന്ദി കാണിക്കാതിരിക്കലാ’ണ്. ഇതാണ് സകല ഇഹപര വിപത്തുകളുടെയും അടിസ്ഥാന കാരണവും!
Comments
Post a Comment