04. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥനകൾ ; 
കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം.

اللّهُـمَّ اغْـفِرْ لي ما قَدَّمْـتُ وَما أَخَّرْت ، وَما أَسْـرَرْتُ وَما أَعْلَـنْت ، وَما أَسْـرَفْت ، وَما أَنْتَ أَعْـلَمُ بِهِ مِنِّي . أَنْتَ المُقَـدِّمُ، وَأَنْتَ المُـؤَخِّـرُ لا إِلهَ إِلاّ أَنْـت

(مسلم:٧٧١)

അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരേണമേ! ഞാന്‍ ചെയ്തു കഴിഞ്ഞ പാപവും, ഇനി ചെയ്യാന്‍ പോകുന്ന പാപവും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപവും, അവ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവന്‍ നീയാണ്. 'അല്‍-മുഖദ്ദിം'ഉം, 'അല്‍-മുഅഖ്ഖിര്‍'ഉം (നിന്‍റെ ഔദാര്യമോ ശിക്ഷയോ നല്‍കുന്നതില്‍ മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും) നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല

അല്ലാഹുമ്മ-ഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഹ്ഹര്‍ത്തു വ മാ അസ്റര്‍തു വമാ അഅ്’ലന്‍തു വമാ അസ്റഫ്തു വമാ അന്‍ത അഅ് ലമു ബിഹി മിന്നീ. അന്‍തല്‍ മുഖദ്ദിമു വഅന്‍തല്‍ മുഅഹ്ഹിറു ലാ ഇല്ലാഹ ഇല്ലാ അന്‍ത.

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന