നബി(സ) അരുളി : “രാത്രി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ ഇത് (ചുവടെ വരുന്ന പ്രാര്‍ത്ഥന) ചൊല്ലുക":

നബി(സ) അരുളി : “രാത്രി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ ഇത് (ചുവടെ വരുന്ന പ്രാര്‍ത്ഥന) ചൊല്ലുക":

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ للهِ، وَسُبْحَانَ اللهِ، وَلاَ إِلَهَ إِلاَّ اللهُ، وَاللهُ أَكبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ 

(البخاري: ١١٥٤ سنن الترمذي: ٣٤١٤)

യഥാര്‍ത്ഥത്തില്‍ അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! അല്ലാഹു എത്രയധികം പരിശുദ്ധന്‍! എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച..)ക്ക് അര്‍ഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. പരമോന്നതനും അതിമഹാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നതശക്തിയും കഴിവുമില്ല

ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍. സുബ്ഹാനല്ലാഹി, വല്‍-ഹംദുലില്ലാഹി, വ ലാ-ഇലാഹ ഇല്ല-ല്ലാഹു, വല്ലാഹു അക്ബര്‍. വ ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി

ശേഷം പറയുക :

اَللّهُمَّ اغْفِرْ لِي

(سنن الترمذي: ٣٤١٤)

അല്ലാഹുവേ, എനിക്ക് പൊറുത്തുതരേണമേ

അല്ലാഹുമ്മ-ഗ്ഫിര്‍ലീ

എന്നാല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കുന്നതാണ്. ശേഷം പ്രാര്‍ത്ഥിച്ചാല്‍ അവന് ഉത്തരം ലഭിക്കുന്നതുമാണ്. എഴുന്നേറ്റ് വുളു എടുത്ത് (തഹജ്ജുദ്, സുന്നത്ത്) നമസ്കരിച്ചാല്‍ അത് സ്വീകരിക്കപ്പെടുന്നതുമാണ്.”

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന