09. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന:
കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം.

اَللهُمَّ إِنِّي أَسْأَلُكَ بِأنَّ لَك الْحَمْدُ لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ الْمَنَّانُ يَا بَدِيعِ السَّمَوَاتِ وَالأَرْضِ يَاذَا اْلجَلاَلِ وَالِإكْرَامِ يَا حَيُّ يَا قَيُّومُ اَللَهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ

(صححه الألباني في سنن أبي داود:١٤٩٥ وفي سنن النسائي:١٣٠٠)

യഥാര്‍ത്ഥത്തില്‍ നീ മാത്രമല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അതു കൊണ്ട് അല്ലാഹുവേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് അത്യുദാരനും അത്യധികം ഔദാര്യം നല്‍കുന്നവനും. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടാവേ! സര്‍വ്വോന്നതിയുടേയും സര്‍വ്വമഹത്വത്തിന്‍റെയും സര്‍വ്വ ഉദാരതയുടെയും ഉടമയുമായവനേ! എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാറ്റിനേയും നിയന്ത്രിക്കുന്നവനുമായവനേ! നിന്നോട് ഞാന്‍ തേടുന്നു,(നിന്നോട് ഞാന്‍ സ്വര്‍ഗത്തിന് ഇരക്കുന്നു; നരകത്തില്‍ നിന്ന് മോക്ഷം തേടുകയും ചെയ്യുന്നു)(ശേഷം ആവശ്യമുള്ളതിനു പ്രാര്‍ത്ഥിക്കാം)

അല്ലാഹുമ്മ ഇന്നീ അസ്അലുക ബി അന്ന ലകല്‍ഹംദു ലാ ഇലാഹ ഇല്ലാ അന്‍ത. അല്‍മന്നാഉ ബദീഉ സമാവാത്തി വല്‍ അര്‍ളി യാ ദല്‍ ജലാലി വല്‍ ഇക്റാമി യാ ഹയ്യു യാ ഖയ്യൂം. (അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത വ അഊദു ബിക മിനന്നാര്‍).


Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന