രക്ഷപ്പെടണോ? ഈ ദുആ ചൊല്ലുക!
രക്ഷയെന്നാൽ മുസ്ലിമായി മരിക്കാൻ സാധിക്കലാണ്. സ്വർഗം നേടാൻ സാധിക്കലാണ്. ഈ ലക്ഷ്യം നേടണമെന്ന ആഗ്രഹമുള്ളവർ, ഇസ്ലാമിൽ നിന്ന് തെറ്റിപ്പോകാതിരിക്കാൻ ഈ ദുആ ചൊല്ലിക്കൊണ്ടേയിരിക്കട്ടെ!
ഹജ്ജിലും ഉംറയിലും 'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന നബി(സ) യുടെ ഹജ്ജ് ജാബിര്‍(റ) വിശദീകരിച്ചപ്പോള്‍ പറഞ്ഞു: “നബി(സ) സ്വഫാ മലയുടെ അടുത്തെത്തിയപ്പോള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു: إِنَّ الصَّفَا والمَرْوَةَ مِنْ شَعائرِ الله (١٥٨ القرآن, مسلم:١٢١٨) തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു ഇന്നസ്സഫാ വല്‍മര്‍വത്ത മിന്‍ശആഇരില്ലാഹ് ശേഷം അവിടുന്ന് (സ) പറഞ്ഞു: أَبْدَأُ بِمَا بَدَأَ اللهُ بِهِ ഞാനും അല്ലാഹു ആരംഭിച്ചത് കൊണ്ട് ആരംഭിക്കുന്നു അബ്ദഉ ബിമാ ബദഅ അല്ലാഹു ബിഹി
മാസപ്പിറവി കാണുമ്പോഴുള്ള പ്രാര്‍ത്ഥന اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـان، والسَّلامَـةِ والإسْلام، رَبّي وَرَبُّكَ الله (صححه الألباني في سنن الترمذي:٣٤٥١ ) അല്ലാഹുവേ! നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസംതുടക്കം കുറിക്കുന്നത്)അഭിവൃദ്ധിയും ഈമാനും സമാധാനവും ഇസ്ലാമും കൊണ്ടാക്കേണമേ. എന്റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്റെ ( ഈ ചന്ദ്രന്റെ ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്!. അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍അംനി വല്‍ഈമാനി, വസ്സലാമതി വല്‍ഇസ്ലാമി, റബ്ബി വ റബ്ബുക്കല്ലാഹ്
Comments
Post a Comment