02. എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

എന്നും ഉറങ്ങാൻ കിടക്കുമ്പോയുള്ള പ്രാർത്ഥനകൾ

ആ‌യ‌ത്തുൽ കുർ‌സി

اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاواتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ

(البخاري:٥٠١٠)

അല്ലാഹു! യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (അവന്‍) എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, (അല്ലാഹു) എല്ലാം പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഉറക്കമോ മയക്കമോ അവനെ (അല്ലാഹുവിനെ) ബാധിക്കുകയില്ല. ആകാശഭൂമികളിലുളളതെല്ലാം അവന്റേതാണ്. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താന്‍ ആരുണ്ട്‌? അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ (അല്ലാഹുവിന്റെ) അറിവില്‍ നിന്നും അവന്‍ ഉദേശിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് (മനുഷ്യ, ജിന്ന്.. വര്‍ഗത്തിന്) സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ കുര്‍സി (അതിഗംഭീരമായി പാദപീഠം) ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ അത്യധികം ഉന്നതനും അതിമഹാനുമാകുന്നു! (2:255)

അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം, ലാതഅ്ഹുദുഹു സിനതുന്‍ വലാ നൌം, ലഹു മാഫിസ്സമാവാത്തി വ മാഫില് ‍അര്‍ള്വ്, മന്‍ ദല്ലദീ യശ്‍ഫഉ ഇന്‍ദഹു ഇല്ലാ ബി ഇദ്നിഹി, യഅ്ലമു മാ ബയ്ന അയ്ദീഹിം വമാ ഹല്‍ഫഹും, വലാ യുഹീത്വൂന ബിശയ്ഇന്‍ മിന്‍ ഇല്‍മിഹി ഇല്ലാ  ബിമാ ശാഅ, വസിഗ കുര്‍സിയ്യുഹു സ്സമാവാത്തി വല്‍ അര്‍ള്വ വലാ യഊദുഹു ഹിഫ്ദുഹുമാ, വഹുവല്‍ അലിയ്യുല്‍ അള്വീം.

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന