Posts
നബിദിനം ആഘോഷിക്കാനുള്ള തെളിവുകളായി അലിയാർ ഖാസിമി അവതരിപ്പിച്ച ചില വാദങ്ങൾ ശ്രദ്ധയിൽ പെട്ടു. ഏറെ ഗുണകാംക്ഷയോടെ നസ്വീഹത്തോടെ ചില ചോദ്യങ്ങൾ.
- Get link
- Other Apps
മരണപ്പെട്ടവർക്ക് വേണ്ടി നിനക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം!
- Get link
- Other Apps
സൂറത്തുൽ ഹുജുറാത്ത്
- Get link
- Other Apps
അല്ലാഹുവിൻ്റെ റസൂലിനെ ആദരിച്ചില്ലെങ്കിൽ! ▫️ 'ഈമാനുള്ളവരേ!' എന്ന വിളിയിൽ. ▫️ നബി (സ) യുടെ സദസ്സിൽ ശബ്ദം ഉയർത്തരുത്. ▫️ മസ്ജിദുന്നബവിയിൽ പാലിക്കേണ്ട മര്യാദ. ▫️ പ്രവർത്തനങ്ങൾ നാമറിയാതെ നഷ്ടപ്പെടാതിരിക്കാൻ. തുടർച്ചയായി ഈ ദർസുകൾ ശ്രവിക്കുകയും, ആയത്തുകൾ വിശദീകരണത്തോടെ മനപാഠമാക്കാൻ ശ്രമിക്കുകയും ചെയ്യുക! അല്ലാഹു തൗഫീഖ് നൽകട്ടെ.
ദുആകളിൽ മുറുകെ പിടിക്കാൻ അല്ലാഹുവിൻ്റെ റസൂൽ(സ)ഉപദേശിച്ച വാക്കുകളാണിവ
- Get link
- Other Apps
അല്ലാഹുവിനെ അറിയല്‍
- Get link
- Other Apps
അല്ലാഹുവിനെ അറിയല്‍ മൂന്ന് അടിസ്ഥാനങ്ങള്‍ فَإِذَا قِيلَ لَكَ: مَا الأُصُولُ الثَّلاثَةُ التِّي يَجِبُ عَلَى الإِنْسَانِ مَعْرِفَتُهَا؟ എല്ലാ മനുഷ്യരുടെയും മേല്‍ പഠിക്കല്‍ നിര്‍ബന്ധമായിട്ടുള്ള മൂന്ന് അടിസ്ഥാനങ്ങള്‍ ഏതെല്ലാമാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍; فَقُلْ: مَعْرِفَةُ الْعَبْدِ رَبَّهُ، وَدِينَهُ، وَنَبِيَّهُ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ. നീ പറയുക: ഓരോ അടിമയും അവന്റെ റബ്ബിനെ അറിയലും, തന്റെ ദീന്‍ അറിയലും, നബിയായ മുഹമ്മദ് -ﷺ- യെ അറിയലും ആകുന്നു (എല്ലാ മനുഷ്യരുടെ മേലും പഠിക്കല്‍ നിര്‍ബന്ധമായ ആ മൂന്ന് അടിസ്ഥാനങ്ങള്‍). [1] അല്ലാഹുവിനെ അറിയല്‍ الأَصْلُ الأَوَّلُ: مَعْرِفَةُ الرَّبِّ. ഒന്നാമത്തെ അടിസ്ഥാനം: റബ്ബിനെ [2] അറിയല്‍. [3] فَإِذَا قِيلَ لَكَ: مَنْ رَبُّكَ؟ നിന്റെ റബ്ബ് ആരാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍; فَقُلْ: رَبِّيَ اللَّهُ الَّذِي رَبَّانِي، وَرَبَّى جَمِيعَ الْعَالَمِينَ بِنِعَمِهِ. പറയുക: എന്നെയും, സര്‍വ്വ ലോകങ്ങളെയും തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് പരിപാലിച്ചവനായ അല്ലാഹുവാകുന്നു എന്റെ റബ്ബ്. وَهُوَ مَعْبُودِي لَيْسَ لِي مَعْبُودٌ سِوَاه
റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ.
- Get link
- Other Apps
📚 1 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ. തഫ്സീർ മുഖ്തസ്വർ : بِاسْمِ اللَّهِ أَبْدَأُ قِرَاءَةَ القُرْآنِ، مُسْتَعِينًا بِهِ تَعَالَى مُتَبَرِّكًا بِذِكْرِ اسْمِهِ، وَقَدْ تَضَمَّنَتْ البَسْمَلَةُ ثَلَاثَةً مِنْ أَسْمَاءِ اللَّهِ الحُسْنَى، وَهِيَ: • «اللَّهُ»، أَيْ: المَعْبُودُ بِحَقٍّ، وَهُوَ أَخَصُّ أَسْمَاءِ اللَّهِ تَعَالَى، وَلَا يُسَمَّى بِهِ غَيْرُهُ سُبْحَانَهُ. • «الرَّحْمَنُ»، أَيْ: ذُو الرَّحْمَةِ الوَاسِعَةِ، فَهُوَ الرَّحْمَنُ بِذَاتِهِ. • «الرَّحِيمُ»، أَيْ: ذُو الرَّحْمَةِ الوَاصِلَةِ، فَهُوَ يَرْحَمُ بِرَحْمَتِهِ مَنْ شَاءَ مِنْ خَلْقِهِ وَمِنْهُمْ المُؤْمِنُونَ مِنْ عِبَادِهِ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു; അവനോട് സഹായം തേടിക്കൊണ്ടും, അവന്റെ നാമം ഉച്ചരിക്കുന്നതിന്റെ ബറകത് (അനുഗ്രഹം) തേടിക്കൊണ്ടും. അല്ലാഹുവിന്റെ അതിമഹത്തരമായ മൂന്ന് നാമങ്ങൾ ‘ബിസ്മി’യിൽ ഉൾക്കൊണ്ടിട്ടുണ്ട്. * അല്ലാഹു: യഥാർത്ഥ ആരാധ്യൻ. അല്ലാഹുവിന്റെ നാമങ്ങളിൽ ഏറ്റവും പ്രത്യേകതയുള്ള നാമമാണിത്. അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും ഈ നാമം നൽ
നാല് വിഷയങ്ങള്‍
- Get link
- Other Apps
ശര്‍ഹ് ഉസൂലുസ്സലാസ നാല് വിഷയങ്ങള്‍ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ റഹ്മാനും [1] റഹീമുമായ [2] അല്ലാഹുവിന്റെ നാമത്തില്‍. [3] اِعْلمْ رَحِمَكَ اللَّهُ أَنَّهُ يَجِبُ عَلَيْنَا تَعَلُّمُ أَرْبَعِ مَسَائِلَ അറിയുക! -അല്ലാഹു നിന്നോട് കാരുണ്യം ചൊരിയട്ടെ!-; നാല് വിഷയങ്ങള്‍ പഠിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാകുന്നു. [4] المَسْأَلَةُ الأُولَى: الْعِلْمُ. ഒന്നാമത്തെ വിഷയം: അറിവ് (നേടണം എന്നതാകുന്നു). [5] وَهُوَ مَعْرِفَةُ اللَّهِ، وَمَعْرِفَةُ نَبِيِّهِ -ﷺ-، وَمَعْرِفَةُ دِينِ الإِسْلامِ بالأَدِلَّةِ. (അറിവ് എന്നാല്‍) അല്ലാഹുവിനെ അറിയലും, അവന്റെ നബിയെ -ﷺ- അറിയലും, ഇസ്‌ലാം മതത്തെ തെളിവുകളോടെ അറിയലുമാകുന്നു. [6] المَسْأَلَةُ الثَّانِيَةُ: الْعَمَلُ بِهِ. രണ്ടാമത്തെ വിഷയം: (അറിവ് കൊണ്ട്) പ്രവര്‍ത്തിക്കല്‍. [7] المَسْأَلَةُ الثَّالِثَةُ: الدَّعْوَةُ إِلَيْهِ. മൂന്നാമത്തെ വിഷയം: അതിലേക്കുള്ള പ്രബോധനം. [8] المَسْأَلَةُ الرَّابِعَةُ: الصَّبْرُ عَلَى الأَذَى فِيهِ. നാലാമത്തെ വിഷയം: അതിലുള്ള ഉപദ്രവങ്ങളില്‍ ക്ഷമിക്കല്‍. [9] وَالدَّلِيلُ قَوْلُهُ تَعَالَى: (ഈ പറഞ്ഞതിനുള്ള തെളിവ്) അല്ലാ
വൃദ്ധരായ യുവാക്കള്‍…!
- Get link
- Other Apps
വൃദ്ധരായ യുവാക്കള്‍…! ഹദീഥ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «قَلْبُ الشَّيْخِ شَابٌّ عَلَى حُبِّ اثْنَتَيْنِ: حُبِّ العَيْشِ وَالمَالِ» അര്‍ഥം അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “വൃദ്ധന്റെ ഹൃദയം രണ്ടു കാര്യങ്ങളെ സ്നേഹിക്കുന്നതില്‍ യുവാവായിരിക്കും: ജീവിതത്തോടും പണത്തോടുമുള്ള സ്നേഹം.” പദാനുപദ അര്‍ഥം قَلْبُ : ഹൃദയം الشَّيْخِ : വൃദ്ധന്‍ شَابٌّ : യുവാവ് عَلَى : മേല്‍ حُبِّ : സ്നേഹം/ഇഷ്ടം اثْنَتَيْنِ : രണ്ടു കാര്യങ്ങള്‍ العَيْشِ : ജീവിതം المَالِ : പണം/സമ്പാദ്യം തഖ്–രീജ് ബുഖാരി: 6420 (അറുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് ഒരു ഒഴിവുകഴിവും അല്ലാഹു ബാക്കി വെച്ചിട്ടില്ലെന്ന് അറിയിക്കുന്ന അദ്ധ്യായം) മുസ്‌ലിം: 1046 (ദുനിയാവിന് വേണ്ടിയുള്ള അമിത പരിശ്രമം വെറുക്കപ്പെട്ടതാണെന്ന് അറിയിക്കുന്ന അദ്ധ്യായം) പാഠങ്ങള്‍ 1. ഹദീസിന്റെ ആശയം: ഒരു മനുഷ്യന് വയസ്സ് അധികരിച്ചു കൊണ്ട
ഭക്ഷണത്തെ കുറ്റം പറയരുത്
- Get link
- Other Apps
മനപാഠമാക്കാവുന്ന ചെറു ഹദീസുകള്‍ (ഭാഗം ഒന്ന്) ഭക്ഷണത്തെ കുറ്റം പറയരുത്..! ഹദീഥ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- قَالَ: «مَا عَابَ النَّبِيُّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- طَعَاماً قَطُّ، إِنِ اشْتَهَاهُ أَكَلَهُ وَإِلَّا تَرَكَهُ» അര്‍ഥം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ഒരിക്കല്‍ പോലും ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടില്ല. അവിടുത്തേക്ക് ഇഷ്ടപ്പെട്ടാല്‍ ഭക്ഷിക്കും; ഇല്ലെങ്കില്‍ ഒഴിവാക്കും.” പദാനുപദ അര്‍ഥം مَا عَابَ : കുറ്റം പറഞ്ഞിട്ടില്ല. طَعَامًا : ഭക്ഷണത്തെ. قَطُّ : ഒരിക്കല്‍ പോലും. إِنِ اشْتَهَاهُ : അത് (ഭക്ഷണം) ഇഷ്ടപ്പെട്ടാല്‍ أَكَلَهُ : അത് (ഭക്ഷണം) കഴിക്കും. وَإِلَّا : അല്ലെങ്കില്‍. تَرَكَهُ : അത് (ഭക്ഷണം) ഒഴിവാക്കും. തഖ് രീജ് ബുഖാരി: 5409 (നബി -ﷺ- ഭക്ഷണത്തെ കുറ്റം പറഞ്ഞിട്ടില്ലെന്ന് അറിയിക്കുന്ന അദ്ധ്യായം) മുസ്‌ലിം: 2064 (ഭക്ഷണത്തെ കുറ്റം പറയരുതെന്നറിയിക്കുന്ന അദ്ധ്യായം) പാഠങ്ങള്‍ 1- എന്താണ് ഭക്ഷണത്തെ കുറ്റം പറയല്‍? ഭക്ഷണത്തിന് ഉപ്പു കുറവാണ്; അല്ലെങ
വരൂ! ഇസ്ലാമിനെ അറിയാം..!
- Get link
- Other Apps
വരൂ! ഇസ്ലാമിനെ അറിയാം..! സൌഭാഗ്യമാണോ നീ തേടുന്നത്? സന്തോഷകരമായ ഒരു ജീവിതം! -പണ്ഡിതനാകട്ടെ പാമരനാകട്ടെ- ജനങ്ങളില്‍ ഏവരും സുഖകരമായൊരു ജീവിതം നേടിയെടുക്കാനുള്ള ശ്രമങ്ങളിലാണ്. മനസ്സിനെ ബാധിച്ചിരിക്കുന്ന ഇടുക്കത്തിന്റെയും വേദനയുടെയും ദൌര്‍ഭാഗ്യത്തിന്റെയും ഭാരവും കനവുമൊന്നിറക്കി വെക്കാന്‍ എന്തുണ്ട് വഴികള്‍ എന്നു കണ്ടെത്താനുള്ള നിരന്തര പരിശ്രമങ്ങള്‍! എന്നാല്‍ ഈ പരിശ്രമങ്ങളുടെയെല്ലാം ഫലം എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? അവരില്‍ പലരും മുന്നോട്ടു വെക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ ഒന്നും തന്നെ ലക്ഷ്യത്തിലേക്ക് അവരെ എത്തിക്കുന്നില്ലെന്നതാണ് സത്യം. സാധ്യമായ എല്ലാ വഴികളും അവര്‍ തേടുന്നുണ്ടെങ്കിലും ചില അനുഭൂതികള്‍ക്കും ആസ്വാദനങ്ങള്‍ക്കും അപ്പുറം അവയൊന്നും ഫലം നല്‍കുന്നില്ല എന്നതാണ് സത്യം! കുറച്ചു നേരം നീണ്ടു നില്‍ക്കുന്ന ചില സന്തോഷങ്ങള്‍ക്ക് ശേഷം -വളരെ പെട്ടെന്നു തന്നെ- അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ എന്തോ ഒന്ന് -ഏതോ ഒരു കാര്യം- ജീവിതത്തിന്റെ പരിശുദ്ധിക്ക് കളങ്കമേല്‍പ്പിച്ചു കൊണ്ട് നിലനില്‍ക്കുന്നതായി അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. നീ വായിച്ചു കൊണ്ടിരിക്കുന്ന ഈ ചെറുകുറിപ്പ് ചിലപ്പോള്‍ യഥാര്‍ത്ഥ
ഇമാം മഹ്ദി ഭൂമുഖത്ത് വരുമ്പോൾ മനുഷ്യരുടെ അവസ്ഥ...!
- Get link
- Other Apps
ശിര്‍ക്; ഏറ്റവും ഗുരുതരമായ തിന്മ
- Get link
- Other Apps
അല്ലാഹു നിഷിദ്ധമാക്കിയ തിന്മകളില്‍ വെച്ചേറ്റവും ഗൗരവമുള്ള തിന്മ ശിര്‍ക്കാണ്. അല്ലാഹു -تَعَالَى- പറഞ്ഞു: وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَابُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ “ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” (ലുഖ്മാന്‍: 13) അല്ലാഹു -تَعَالَى- പറഞ്ഞു: إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا “തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് (ശിര്‍ക്ക്) അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. (ആരെങ്കിലും) അല്ലാഹുവില്‍ പങ്കുചേർത്താൽ അവൻ ഗുരുതരമായ ഒരു തിന്മയാണ് കെട്ടിച്ചമച്ചിരിക്കുന്നത്; തീർച്ച.” (അന്നിസാഅ്: 48) عَنْ عَبْدِ اللَّهِ قَالَ: سَأَلْتُ النَّبِيَّ -ﷺ-: «أَيُّ الذَّنْبِ أَعْظَمُ عِنْد