01. മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്‍ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിൽ ചെല്ലാവുന്ന പ്രാർഥന

اللهُـمِّ اغْفِـرْ لَهُ ، وَارْحَمْـه ، وَعافِهِ ، وَاعْفُ عَنْـه ، وَأَكْـرِمْ نُزُلَـه ، وَوَسِّـعْ مُدْخَـلَه ، وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ وَالْبَـرَدْ ، وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبُ الأَبْيَـضُ مِنَ الدَّنَـسْ ، وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ، وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجَـاً خَـيْراً مِنْ زَوْجِه ، وَأَدْخِـلْهُ الْجَـنَّة ، وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ النّـار

( مسلم:٩٦٣)

അല്ലാഹുവേ! നീ ഇയാള്‍ക്ക്‌ (പേര് പറയുക) പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നല്‍കുകയും മാപ്പ് കൊടുക്കുകയും ചെയ്യേണമേ. ഇയാളുടെ (പരലോക) പ്രവേശനം ആദരപൂര്‍വ്വം ആക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട് ഇയാളെ (ഇയാളുടെ പാപത്തെ) ശുദ്ധിയാക്കേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഇയാളെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കേണമേ. ഇയാളുടെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമ കുടുംബവും ഇണയേക്കാള്‍ ഇത്തമമായ ഇണയേയും ഇയാള്‍ക്ക്‌ നല്‍കേണമേ. ഇയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് ഇയാള്‍ക്ക്‌ രക്ഷ നല്‍കേണമേ.

അല്ലാഹുമ്മ ഗ്ഫിര്‍ ലഹു വര്‍ഹംഹു, വആഫിഹി വഅ്ഫു അന്‍ഹു, വഅക്’രിം നുസുലഹു, വവസ്സിഅ് മുദ്ഹലഹു, വഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബര്‍ദ്, വനക്കിഹി മിനല്‍ ഹത്വായാ കമാ നക്കയ്ത സ്സവ്ബല്‍ അബ്’യള്വ മിനദ്ദനസ്, വബ്ദില്‍ഹു ദാറന്‍ ഹയ്റന്‍ മിന്‍ ദാരിഹി, വഅഹ്ലന്‍ ഹൈറന്‍ മിന്‍ അഹ്ലിഹി, വസവ്ജന്‍ ഹൈറന്‍ മിന്‍ സവ്ജിഹി, വഅദ്ഹില്‍ഹുല്‍ ജന്ന, വഅഇദ്ഹു മിന്‍ അദാബില്‍ കബ്രി വഅദാബിന്നാര്‍.

 

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന