01. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

ഈ പ്രാർത്ഥന നമസ്കാരത്തില്‍ കൈകെട്ടിയ ഉടനെ ചൊല്ലാവുന്നതാണ്:

اللهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ ، اَللهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ ، اَللهُمَّ اغْسِلْنِي مِنَ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ

(البخاري:٧٤٤ ومسلم:٥٩٨)

അല്ലാഹുവേ! കിഴക്കിനെയും പടിഞ്ഞാറിനെയും നീ വിദൂരമാക്കിയപോലെ എന്നെയും എന്‍റെ പാപങ്ങളെയും നീ വിദൂരമാക്കേണമേ. അല്ലാഹുവേ! വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ എന്നെ എന്‍റെ പാപങ്ങളില്‍ നിന്ന്  നീ ശുദ്ധിയാക്കേണമേ. അല്ലാഹുവേ! ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട് എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ ശുദ്ധിയാക്കേണമേ

അല്ലാഹുമ്മ ബാഇദ് ബയ്നീ വബയ്ന ഖത്വായായ കമാ ബാഅദ്ത ബയ്നല്‍ മശ്’രിഖി വല്‍-മഗ്’രിബി, അല്ലാഹുമ്മ നഖിനീ മിന്‍ ഖത്വായായ കമാ യുനഖ ഥൌബുല്‍ അബ്’യളു മിന-ദ്ദനസി, അല്ലാഹുമ്മ-ഗ്സില്‍നീ മിന്‍ ഖത്വായായ ബി-സ്സല്‍ജി വല്‍-മാഇ വല്‍-ബറദ്


Comments