02. മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ
മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ
മരിച്ചവര്‍ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിൽ ചെല്ലാവുന്ന പ്രാർഥന
اللهُـمِّ اغْفِـرْ لِحَيِّـنا وَمَيِّتِـنا وَشـاهِدِنا ، وَغائِبِـنا ، وَصَغيـرِنا وَكَبيـرِنا ، وَذَكَـرِنا وَأُنْثـانا . اللهُـمِّ مَنْ أَحْيَيْـتَهُ مِنّا فَأَحْيِـهِ عَلى الإِسْلام ،وَمَنْ تَوَفَّـيْتَهُ مِنّا فَتَوَفَّـهُ عَلى الإِيـمان ، اللهُـمِّ لا تَحْـرِمْنـا أَجْـرَه ، وَلا تُضِـلَّنا بَعْـدَه
(صححه الألباني في سنن ابن ماجة: 1498 وفي سنن أبي داود: 3201)
അല്ലാഹുവേ! ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും ഇവിടെ ഹാജറുള്ളവര്‍ക്കും ഹാജറില്ലാത്തവര്‍ക്കും ഞങ്ങളില്‍ വലിയവര്‍ക്കും ചെറിയവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നീ പൊറുത്ത് തരേണമേ. അല്ലാഹുവേ! നീ ഞങ്ങളില്‍ ജീവിപ്പിക്കുന്നവരെ ഇസ്‌ലാമില്‍ ജീവിപ്പിക്കുകയും ഞങ്ങളില്‍ മരിപ്പിക്കുന്നവരെ സത്യവിശ്വാസത്തോടെ ഈമാനുള്ളവനായി മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹുവേ! ഇദ്ദേഹത്തിന്റെ പേരിലുള്ള (ക്ഷമക്കുള്ള) പ്രതിഫലം ഞങ്ങള്‍ക്ക് നീ നിഷേധിക്കരുതേ. ഇദ്ദേഹത്തിന് ശേഷം നീ ഞങ്ങളെ വഴി തെറ്റിക്കുകയും (അനിസ്ലാമികതയില്‍ ആക്കുകയും) ചെയ്യരുതേ
അല്ലാഹുമ്മ ഗ്ഫിര്‍ ലിഹയ്യിനാ വമയ്യിത്തിനാ വശാഹിദിനാ, വഗാഇബിനാ, വസ്വഗീരിനാ വകബീരിനാ , വദകരിനാ വഉന്‍സാനാ. അല്ലാഹുമ്മ മന്‍ അഹ്’യയ്തഹു മിന്നാ ഫഅഹ്’യിഹി അലല്‍ ഇസ്ലാമി, വ മന്‍ തവഫ്ഫയ്തഹു മിന്നാ ഫതവഫ്ഫഹു അലല്‍ ഈമാനി, അല്ലാഹുമ്മ ലാ തഹ്’രിംനാ അജ്റഹു വ ലാ തുള്വില്ലനാ ബഅ്ദഹു
Comments
Post a Comment