02. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും

നബി (സ) അരുളി:ബാ‌ങ്ക്‌ വി‌ളി‌ക്കു‌ന്ന‌വൻ ‘അ‌ശ്‌‌ഹ‌ദു അൻ ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹ്‌, അ‌ശ്‌‌ഹ‌ദു അ‌ന്ന മു‌ഹ‌മ്മ‌ദൻ റ‌സൂ‌ലു‌ല്ലാ‌ഹ്‌’ എ‌ന്ന്‌ പ‌റ‌ഞ്ഞ ഉ‌ട‌നെ‌ അ‌ത്‌ കേ‌ട്ട‌വൻ ഇ‌പ്ര‌കാരം (ചു‌വ‌ടെ വ‌രു‌ന്ന ആ‌ദ്യ പ്രാർ‌ത്ഥ‌ന ദൃ‌ഢ‌വി‌ശ്വാ‌സ ത്തോ‌ടെ) ചൊ‌ല്ലി‌യാൽ അ‌വ‌ന്റെ (ചെ‌റി‌യ) പാ‌പ‌ങ്ങൾ പൊ‌റു‌ക്ക‌പ്പെ‌ടും

وَأَنَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبَّاً، وَبِمُحَمَّدٍ رَسُولاً، وَبِالْإِسْلاَمِ دِينَاً

(مسلم:٣٨٦)

ആരാധനക്കർഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു. അല്ലാഹുവിനെ (സ്രഷ്ടാവും സംരക്ഷകനുമെല്ലാമായ) റബ്ബായും, മുഹമ്മദ് (സ) യെ റസൂലായും, ഇസ്‌ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.

വഅന അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാ ഹു, വഹ്ദഹു ലാശരീക ലഹു, വഅന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു, റളീതു ബില്ലാഹി റബ്ബൻ, വബി മുഹമ്മദിൻ റസൂലൻ, വബിൽ ഇസ്‌ലാമി ദീനൻ

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന