03. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥനകൾ ;
കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം.
اللّهُـمَّ إِنِّـي ظَلَـمْتُ نَفْسـي ظُلْمـاً كَثـيراً وَلا يَغْـفِرُ الذُّنـوبَ إِلاّ أَنْت ، فَاغْـفِر لي مَغْـفِرَةً مِنْ عِنْـدِك وَارْحَمْـني، إِنَّكَ أَنْتَ الغَـفورُ الرَّحـيم
(البخاري:٨٣٤ – اللفظ له ومسلم:٢٧٠٥)
അല്ലാഹുവേ! ഞാന്‍ (അനേകം പാപങ്ങള്‍ ചെയ്ത്) എന്‍റെ ആത്മാവിനോട് അനേകം അക്രമങ്ങള്‍ ചെയ്തുപോയിട്ടുണ്ട്, ഏറ്റവുമധികം പൊറുക്കുന്നവന്‍ നീയല്ലാതെയില്ല. അതിനാല്‍ നിന്‍റെയടുത്തുനിന്നുള്ള പാപമോചനംകൊണ്ട് നീയെനിക്ക് പൊറുത്തു തരേണമേ, എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണയുള്ളവനുമാണ്!
അലാഹുമ്മ ഇന്നീ ള്വലംതു നഫ്സീ ള്വുല്‍മന്‍ കസീറന്‍, വലാ യഗ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത, ഫ-ഗ്ഫിര്‍ലീ മഗ്ഫിറതന്‍ മിന്‍ ഇന്‍ദിക, വ-ര്‍ഹംനീ, ഇന്നക അന്‍തല്‍ ഗഫൂറുര്‍റഹീം
Comments
Post a Comment