03. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍

ഈ പ്രാർത്ഥന നമസ്കാരത്തില്‍ കൈകെട്ടിയ ഉടനെ ചൊല്ലാവുന്നതാണ്:

وَجَّهـتُ وَجْهِـيَ لِلَّذي فَطَرَ السَّمـواتِ وَالأَرْضَ حَنـيفَاً وَمـا أَنا مِنَ المشْرِكين ، إِنَّ صَلاتـي ، وَنُسُكي ، وَمَحْـيايَ ، وَمَماتـي للهِ رَبِّ العالَمين ، لا شَريـكَ لَهُ وَبِذلكَ أُمِرْتُ وَأَنا مِنَ المسْلِـمين . اللّهُـمَّ أَنْتَ المَلِكُ لا إِلهَ إِلاّ أَنْت ،أَنْتَ رَبِّـي وَأَنـا عَبْـدُك ، ظَلَمْـتُ نَفْسـي وَاعْـتَرَفْتُ بِذَنْبـي فَاغْفِرْ لي ذُنوبي جَميعاً إِنَّـه لا يَغْـفِرُ الذُّنـوبَ إلاّ أَنْت .وَاهْدِنـي لأَحْسَنِ الأَخْلاقِ لا يَهْـدي لأَحْسَـنِها إِلاّ أَنْـت ، وَاصْـرِف عَـنّْي سَيِّئَهـا ، لا يَصْرِفُ عَـنّْي سَيِّئَهـا إِلاّ أَنْـت ، لَبَّـيْكَ وَسَعْـدَيْك ، وَالخَـيْرُ كُلُّـهُ بِيَـدَيْـك ، وَالشَّرُّ لَيْـسَ إِلَـيْك ، أَنا بِكَ وَإِلَيْـك ، تَبـارَكْتَ وَتَعـالَيتَ أَسْتَغْـفِرُكَ وَأَتوبُ إِلَـيك

(مسلم:٧٧١)

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായി തിരിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരിലുള്‍പ്പെട്ടവനല്ല ഞാന്‍. നിശ്ചയം, എന്റെ നമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് (തന്റെ കൂടെ ആരാധിക്കപ്പെടുവാനോ മറ്റോ ഒന്നിലും) പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ (അല്ലാഹുവിന് കീഴടങ്ങിയവരില്‍) പെട്ടവനാണ്.
അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന്‍ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്. ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.
(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.
(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍ സന്തോഷപൂര്‍വ്വം നിന്നെ ആരാധിക്കുകയും ചെയ്യുന്നു.
(അല്ലാഹുവേ!) നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.
(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്.
(അല്ലാഹുവേ!) നീ എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവും പരമോന്നതനുമാകുന്നു!
(അല്ലാഹുവേ!) ഞാന്‍ നിന്നോട് പൊറുക്കുവാൻ  തേടുകയും, നിന്റെ(ഇസ്‌ലാമിക)മാര്‍ഗ്ഗത്തിലേക്ക്  ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു

വജ്ജഹ്തു വജ്ഹിയ ലില്ലദീ ഫത്വറ-സ്സമാവാത്തി വല്‍-അര്‍ള ഹനീഫന്‍ വമാ അന-മിനല്‍-മുശ്രിക്കീന്‍. ഇന്ന സ്വലാത്തീ, വ-നുസുകീ, വ-മഹ്’യായ, വ-മമാത്തീ ലില്ലാഹി റബ്ബില്‍-ആലമീന്‍. ലാ ശരീക-ലഹു വ-ബി-ദാലിക ഉമിര്‍ത്തു വ അന-മിനല്‍-മുസ്ലിമീന്‍. അല്ലാഹുമ്മ അന്‍ത-ല്‍-മലികു ലാ-ഇലാഹ-ഇല്ലാ അന്‍ത, അന്‍ത റബ്ബീ വ-അനാ അബ്ദുക, ള്വലംത്തു നഫ്സീ വ-അ്തറഫ്ത്തു ബി-ദന്‍ബീ ഫ-അ്ഫിര്‍ലീ ദുനൂബീ ജമീഅന്‍, ഇന്നഹു ലാ യഅ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത, വ-ഹ്ദിനീ ലി-അഹ്സനില്‍ അഖ്’ലാഖി, ലാ യഹ്ദീ ലി-അഹ്സനിഹാ ഇല്ലാ അന്‍ത, വ-സ്’രിഫ് അ’ന്നീ സയ്യിഅഹാ, ലാ യസ്’രിഫു അ’ന്നീ സയ്യിഅഹാ ഇല്ലാ അന്‍ത, ലബ്ബക്ക വ സഅ്ദയ്ക, വല്‍-ഖൈറു കുല്ലുഹു ബി-യദയ്ക, വ-ശ്‍ശര്‍റു ലയ്സ ഇലയ്ക, അനാ-ബിക വ-ഇലയ്ക, തബാറക്ത വ-തആലയ്ത , അസ്തഗ്ഫിറുക വ അതൂബു ഇലയ്ക

 

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന