03. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക:

لاَ إِلَهَ إِلاَّ الله ُوَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

(بخاري:٦٦١٥ ومسلم:٥٩٣)

യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവന്നാണ്‌. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്‌. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല!; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവും)!

ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍ ജദ്ദി മിന്‍കല്‍ ജദ്ദ്

Comments