05. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍
എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍
ചുവടെ വരുന്ന ദിക്റു ഒരു തവണ വീതം
اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة
(مسلم:٢٧١٢)
അല്ലാഹുവേ! എന്‍റെ ആത്മാവിനെ നീയാണ് സൃഷ്ടിച്ചത്. അതിനെ എടുക്കുന്നതും നീയാണ്. അതിന്‍റെ ജീവിതവും മരണവും നിനക്കുള്ളതാണ്. നീ അതിനെ ജീവിപ്പിക്കുമ്പോള്‍ നീ അതിനെ സംരക്ഷിക്കേണമേ. നീ അതിനെ എടുക്കുമ്പോള്‍ നീ അതിന് പാപമോചനം നല്‍കേണമേ. അല്ലാഹുവേ നിശ്ചയം, ഞാന്‍ നിന്നോട് ആരോഗ്യവും (ഇഹപര) സൗഖ്യജീവിതവും തേടുന്നു.
അല്ലാഹുമ്മ ഇന്നക ഖലക്ത നഫ്സീ വ അന്‍ത തവഫ്ഫഹാ, ലക മമാതുഹാ വ മഹ് യാഹാ, ഇന്‍ അഹ്’യയ്തഹാ ഫഹ്ഫള്ഹാ, വ ഇന്‍ അമത്തഹാ ഫഗ്ഫിര്‍ലഹാ. അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ആഫിയഃ
Comments
Post a Comment