13. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَوَجَّهْتُ وَجْهِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَا وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ

(البخاري: ٦٣١٣,6315 ومسلم: ٢٧١٠)

അല്ലാഹുവേ! എന്നെ ഞാന്‍ നിന്നില്‍ കീഴ്പ്പെടുത്തിവെക്കുകയും എന്‍റെ കാര്യങ്ങളെ ഞാന്‍ നിന്നില്‍ ഏല്‍പ്പിക്കുകയും എന്‍റെ മുഖം ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും എന്‍റെ മുതുകിനെ ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും ചെയ്തിരിക്കുന്നു. നിന്നില്‍ (നിന്നുള്ള പ്രതിഫലം) പ്രതീക്ഷിച്ച് കൊണ്ടും നിന്‍റെ (ശിക്ഷ) ഭയന്നു കൊണ്ടുമാകുന്നു അത്. നിന്‍റെ മാര്‍ഗത്തിലേക്ക് (പശ്ചാത്തപിച്ച്) മടങ്ങുകയല്ലാതെ (നിന്‍റെ ശിക്ഷയില്‍ നിന്ന് ) യാതൊരു രക്ഷയോ അഭയമോ ഇല്ലതന്നെ! നീ ഇറക്കിയ വേദത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു

അല്ലാഹുമ്മ അസ്ലംതു നഫ്സീ ഇലയ്ക, വ ഫവ്വള്തു അംരീ ഇലയ്ക, വ വജ്ജഹ്തു വജ്ഹിയ ഇലയ്ക, വ അല്‍ജഅ്തു ള്വഹ്’രീ ഇലയ്ക, റഗ്ബതന്‍ വ റഹ്ബതന്‍ ഇലയ്ക, ലാ മല്‍ജഅ വ ലാ മന്‍ജാ മിന്‍ക ഇല്ലാ ഇലയ്ക, ആമന്‍തു ബികിതാബിക-ല്ലദീ അന്‍ദല്‍ത വ നബിയ്യിക-ല്ലദീ അര്‍സല്‍ത

Comments