08. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥനകൾ ;
കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം.
اللّهُـمَّ إِنِّـي أَسْأَلُـكَ يا اللهُ بِأَنَّـكَ الواحِـدُ الأَحَـد ،الصَّـمَدُ الَّـذي لَـمْ يَلِـدْ وَلَمْ يولَدْ، وَلَمْ يَكـنْ لَهُ كُـفُواً أَحَـد ، أَنْ تَغْـفِرْ لي ذُنـوبي إِنَّـكَ أَنْـتَ الغَفـورُ الرَّحِّـيم
(صححه الألباني في سنن النسائي :١٣٠١)
അല്ലാഹുവേ! ഏകനും, ഒരേയൊരുവനും, സര്‍വ്വര്‍ക്കും ആശ്രയം നല്‍കുന്നവനും സ്വയംപര്യാപ്തതയുള്ളവനും ('സ്വമദ്'), ജനിപ്പിച്ചവനോ ജനിപ്പിക്കപ്പെട്ടവനോ അല്ലാത്തവനും, തനിക്ക് തുല്യരായി ആരുംതന്നെയില്ലാത്തവനുമായ അല്ലാഹുവേ! എന്‍റെ പാപങ്ങള്‍ പൊറുത്തുതരാന്‍ നിന്നോട് ഞാന്‍ യാചിക്കുന്നു. നിശ്ചയം, നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കാരുണ്യമുള്ളവനുമാണ്!(ശേഷം ആവശ്യം പ്രാർത്ഥിക്കാം)
അല്ലാഹുമ്മ ഇന്നീ അസ്അലുക യാ അല്ലാഹു ബി അന്നകല്‍ വാഹിദുല്‍ അഹദു-സ്സ്വമദു-ല്ലദീ ലം യലിദ് വലം യൂലദ് വലം യകുന്‍ ലഹു കുഫ്വന്‍ അഹദ്, അന്‍ തഗ്ഫിറ ലീ ദുനൂബീ ഇന്നക അന്‍തല്‍ ഗഫൂറുര്‍റഹീം
Comments
Post a Comment